SignIn
Kerala Kaumudi Online
Friday, 26 April 2024 9.09 AM IST

പ്രവാസികൾ അടക്കം ജാഗ്രത പാലിക്കണം, യുഎഇയിൽ കനത്ത മഴയ്ക്ക് സാദ്ധ്യത; എമർജൻസി അലർട്ട് പ്രഖ്യാപിച്ച് പൊലീസ്

uae-rain

അബുദാബി: യുഎഇയില്‍ കനത്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അബുദാബിയിലും ദുബായിലും വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത. ഇവിടങ്ങളില്‍ പൊലീസ് സേന ഫോണുകള്‍ മുഖേനെ പൊതുജനങ്ങൾക്ക് എമര്‍ജന്‍സി അലര്‍ട്ടുകള്‍ നല്‍കി. മഴ മൂലമുണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അതിയായ ശ്രദ്ധ ചെലുത്തണമെന്ന് ദുബായ്, അബുദാബി പൊലീസ് അറിയിച്ചു.

കടല്‍ത്തീരത്ത് നിന്നും വെള്ളക്കെട്ടില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ദുബായ് പൊലീസ് പുറപ്പെടുവിച്ച ജാഗ്രതാ സന്ദേശത്തില്‍ പറയുന്നു. വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും വേഗപരിധി പാലിക്കണമെന്നും അബുദാബി പൊലീസ് അറിയിച്ചു. ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, മസാഫി, അല്‍ഐന്‍, ഘന്തൂത് എന്നിവിടങ്ങളിലും അബുദാബി നഗരത്തിന്റെ ചില ഭാഗങ്ങളിലും ഇന്ന് ഇടിയോടുകൂടിയ മഴ പെയ്തു. ഫുജൈറ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. എമറേറ്റ്സിന്റെ പടിഞ്ഞാറന്‍ മേഖലയിലും വടക്ക് മേഖലയിലും വ്യാഴാഴ്ച വരെ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 12 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയുമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരയോളജി അറിയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, ABUDABI, DUBAI, RAIN, ALERT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.