പെരിന്തൽമണ്ണ: സുസ്ഥിര വികസനവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പെരിന്തൽമണ്ണ നഗരസഭ ബഡ്ജറ്റ്. മൊത്തം83,22,87,715 രൂപ വരവും അത്രയും ചെലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. നഗരസഭ വൈസ് ചെയർപേഴ്സൺ എ. നസീറ ബഡ്ജറ്റ് അവതരിപ്പിച്ചു.
പ്രാദേശിക സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തും.
പിന്നാക്ക വിഭാഗങ്ങൾ, പാർശ്വവത്കരിക്കപ്പെട്ടവർ തുടങ്ങി മുഴുവൻ ആളുകളുടെയും ക്ഷേമം ഉറപ്പാക്കും. കഴിഞ്ഞ ബഡ്ജറ്റിൽ ഊന്നൽ നൽകിയ വിവിധ മിഷനുകൾ നടപ്പുവർഷവും തുടരും.
നഗരവത്കരണത്തിന്റെ സാദ്ധ്യതകൾ മുന്നിൽ കണ്ട് ആധുനിക പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിക്കും. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, വ്യവസായം തുടങ്ങിയ മേഖലകളിലെ ഉത്പാദനവും ക്ഷമതയും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലൂടെ വികസിപ്പിക്കും
അതിദാരിദ്രരുടെ വരുമാനം, ആരോഗ്യരക്ഷ, ജീവിതോപാധികൾ, മറ്റു ഭൗതിക സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കും. പ്രായാധിക്യം, ഗുരുതര രോഗങ്ങൾ ഉള്ളവർക്കുമുള്ള സേവനങ്ങൾ വാതിൽപ്പടി സേവന പദ്ധതിയിലൂടെ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |