മുംബയ്: അമിതാഭ് ബച്ചന്റെ മേക്കപ്പ് ആർട്ടിസ്റ്റിന്റെ 1.4 ലക്ഷം രൂപ വിലവരുന്ന ഫോൺ കണ്ടെത്തി പൊലീസുകാർക്ക് നൽകിയ പോർട്ടറിന് അഭിന്ദന പ്രവാഹം. മൂന്ന് പതിറ്റാണ്ടായി ദാദർ സ്റ്റേഷനിൽ 300 രൂപ ദിവസക്കൂലിക്ക് ജോലി ചെയത് വരികയാണ് ദശരഥ് ദൗണ്ട് എന്ന 62കാരൻ.
തിങ്കളാഴ്ചയാണ് സ്റ്റേഷനിലെ ഇരിപ്പിടത്തിൽ നിന്ന് ദശരഥിന് വിലയേറിയ മൊബൈൽ ഫോൺ ലഭിച്ചത്. ഉടൻ തന്നെ ഫോൺ അദ്ദേഹം റെയിൽവേ പൊലീസിനെ ഏൽപ്പിച്ചു. ദശരഥിന്റെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചു. തുടർന്ന് അമിതാഭ് ബച്ചന്റെ മേക്കപ്പ് ആർട്ടിസ്റ്റായ ദീപക് സാവന്തിന്റേതാണ് ഫോൺ എന്ന് പൊലീസ് കണ്ടെത്തി. ദശരഥിന്റെ സത്യസന്ധതയ്ക്ക് സാവന്ത് 1000 രൂപ പാരിതോഷികം നൽകുകയും ചെയ്തു.
'രാത്രി 11.40ഓടെയാണ് ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അവിടെയുണ്ടായിരുന്ന യാത്രക്കാരോടെല്ലാം ചോദിച്ചെങ്കിലും ഉടമസ്ഥനെ കണ്ടെത്താനായില്ല. മറ്റുള്ളവരുടെ സാധനങ്ങൾ കൈവശം വയ്ക്കുന്നത് ശരിയല്ലെന്ന് തോന്നി. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. ഉടമയെ കണ്ടെത്തിയപ്പോൾ പൊലീസ് വിവരമറിയിച്ചു.'- ദശരഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |