തൃശൂർ: കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്) സെൻട്രൽ റീജ്യന്റെ കീഴിലുള്ള പൊയ്യ മോഡൽ ഷ്രിംപ് ഫാം ആൻഡ് ട്രെയ്‌നിംഗ് സെന്ററിൽ ദിവസവേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏഴാംതരം പൂർത്തിയാക്കിയവരും 45 വയസിന് താഴെയുള്ളവരും വീശുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ, ബണ്ട് നിർമ്മാണം എന്നിവ അറിയുന്നവരുമായിരിക്കണം. പ്രായോഗിക പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലായിരിക്കും പാനൽ തയ്യാറാക്കുക. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം 30ന് വൈകിട്ട് നാലിന് മുമ്പ് ഓഫീസിലെത്തിക്കണം. ഫോൺ: 8078030733.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |