മലയാളത്തിന്റെ പ്രിയ നടൻ ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺകുഞ്ഞ് പിറന്നു. മൂത്തമകൾ ദീപ്ത കീർത്തിക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയിൽ എടുത്തുനിൽക്കുന്ന ചിത്രം ഗിന്നസ് പക്രു സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ചേച്ചിയമ്മ എന്ന അടിക്കുറിപ്പ് നൽകിയാണ് താരം കുഞ്ഞിനൊപ്പം ദീപ്ത കീർത്തിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്. 2006 ലാണ് ഗിന്നസ് പക്രു ഗായത്രിയെ വിവാഹം കഴിച്ചത്.
ഒരാഴ്ച മുൻപായിരുന്നു പതിനേഴാം വിവാഹവാർഷികം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |