ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന സെലിബ്രിറ്റിയായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. 24 കോടി 30 ലക്ഷം ഫോളോവേഴ്സ് ആണ് താരത്തിന്. രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. 85,700,000 (85.7മില്യൺ) പേരാണ് പ്രിയങ്കയെ പിന്തുടരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള നടിയാണ് പ്രിയങ്ക. 79,400,000 (79.4 മില്യൺ) ഫോളോവേഴ്സുമായി ബോളിവുഡ് താരം ശ്രദ്ധ കപൂർ ആണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യക്കാരി അല്ലാത്ത എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നടിയാണ് ആലിയഭട്ട്. 76.100,000 (76.1 മില്യൺ) ആരാധകരാണ് ആലിയയ്ക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |