ഗാന്ധിനഗർ: കണ്ടെത്തിയതിൽ വച്ച് ലോകത്തിലെ പത്താമനായിരുന്നു ആ 65കാരൻ. മനുഷ്യരിൽ തിരിച്ചറിഞ്ഞിട്ടുള്ള നാല് രക്തഗ്രൂപ്പുകളായ എ, ബി, ഒ,എബി എന്നീ ഗ്രൂപ്പുകളല്ലാതെ മറ്റൊരു രക്ത ഗ്രൂപ്പ് ഗുജറാത്തിലെ രാജ്‌കോട്ടിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 65കാരന് കണ്ടെത്തിയിരിക്കുകയാണ്. ഇഎംഎം നെഗറ്റീവ് എന്ന രക്ത ഗ്രൂപ്പാണ് കണ്ടെത്തിയത്. ഇത് രാജ്യത്ത് ആദ്യ സംഭവമാണ്. 375 ആന്റിജനുകൾ ഇഎംഎം കൂടുതലായുള്ളത് ശാസ്‌ത്രലോകം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ആന്റിജൻ കൂടുതലുള്ള രക്തഗ്രൂപ്പ് കണ്ടെത്തിയത് വളരെ കുറവും.
ഇഎംഎം നെഗറ്റീവ് രക്തഗ്രൂപ്പുള്ളവർക്ക് ചില പരിമിതികളുണ്ട്. ഇവർക്ക് രക്തം നൽകാനോ സ്വീകരിക്കാനോ കഴിയില്ല. ഹൃദയ ശസ്‌ത്രക്രിയയ്‌ക്ക് ഒരുങ്ങവെയാണ് 65കാരന്റെ രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞതെന്ന് സമർപ്പൺ രക്തദാതാ കേന്ദ്രത്തിലെ ഡോക്ടർ സൻമുഖ് ജോഷി പറഞ്ഞു. ഒരു രക്തഗ്രൂപ്പിലും യോജിക്കാത്തതിനെ തുടർന്ന് അമേരിക്കയിലേക്ക് രക്തം അയച്ചതിനെ തുടർന്നാണ് ഇഎംഎം നെഗറ്റീവാണ് രക്തഗ്രൂപ്പെന്ന് സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |