തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധം സംബന്ധിച്ച് നടത്തിയ പരാമർശത്തിൽ തനിക്കെതിരെ വരുന്ന ട്രോളുകളെല്ലാം നന്നായി ആസ്വദിക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സഭയിൽ ഇതുപോലൊരു പ്രതിഷേധം ഉണ്ടായിട്ടില്ലെന്ന തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു. ഇടതുപക്ഷം ഒരു ദിവസമാണ് സമരം നടത്തിയത്. അതിൽ താനും പങ്കെടുത്തിരുന്നു. അതിന്റെ കേസ് കോടതിയിലുണ്ട്. സമരത്തിൽ പങ്കെടുത്തതുകൊണ്ട് പ്രതിപക്ഷ സമരത്തെ വിമർശിക്കാൻ പാടില്ലെന്നുണ്ടോ. നിലവിൽ പ്രതിപക്ഷം ദിവസവും സമരം നടത്തുകയാണ്. സ്പീക്കർക്ക് സഭയെ കാണാൻ കഴിയാത്ത തരത്തിലാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. അതിനെതിരെയാണ് താൻ പ്രതികരിച്ചത്. ട്രോളുകൾ ഇനിയും വരട്ടെയെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |