തിരുവനന്തപുരം: കേന്ദ്രസർക്കാരിന് ലഭിക്കുന്ന ഇറക്കുമതി ചുങ്കത്തിൽനിന്നും സംസ്ഥാനങ്ങളുടെ റബർ ഉത്പാദനം കണക്കാക്കി ആനുപാതികമായ തുക വില സ്ഥിരത ഫണ്ടിലേക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. 2020-21 വർഷത്തിൽ റബറിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 1,534 കിലോഗ്രാമിൽ നിന്നും 1,565 കിലോഗ്രാമായും കേരളത്തിലെ ആകെ റബർ ഉത്പാദനം 5.19 ലക്ഷം ടണ്ണിൽ നിന്നും 5.56 ലക്ഷം ടണ്ണായി കൂടിയെന്നും മന്ത്രി പറഞ്ഞു. കർഷകരെ സഹായിക്കാൻ 2015-16 മുതൽ സംസ്ഥാന സർക്കാർ കൃഷിവകുപ്പിന്റെ പദ്ധതിയേതര വിഹിതത്തിൽനിന്നും തുക കണ്ടെത്തി റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി നടപ്പിലാക്കി വരുന്നു. ഈ വർഷം 500 കോടി രൂപയാണ് ഇതിനായി സർക്കാർ വകയിരുത്തിയത്. റബറിന്റെ താങ്ങുവില ഉയർത്തുന്നതിന് കേന്ദ്രസഹായം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |