ഓസ്കാർ അവാർഡ് ജേതാക്കളായ ആർ ആർ ആർ ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജേറോം. ' നാട്ടു നാട്ടു'വിന് ഓസ്കാർ ലഭിച്ചതിന് പിന്നാലെ സംഗീത സംവിധായകൻ എം എം കീരവാണിയേയും, ഗാനരചയിതാവ് ചന്ദ്രബോസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ചിന്ത ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
ഇംഗ്ലീഷിലായിരുന്നു കുറിപ്പ്. പോസ്റ്റിൽ ചില തെറ്റുകൾ ഉണ്ടായിരുന്നു. ഇത് ചിലർ കണ്ടെത്തുകയും സോഷ്യൽ മീഡിയയിൽ ചിന്തയ്ക്കെതിരെ ട്രോളുകൾ പ്രചരിക്കുകയും ചെയ്തു. ശ്രീജിത് പണിക്കർ അടക്കമുള്ള ചിലർ ചിന്തയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. ഇതിനുപിന്നാലെയാണ് ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റ് 'അപ്രത്യക്ഷമായത്.
കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റെടുത്ത ആളാണ് ചിന്താ ജെറോം. അങ്ങനെയുള്ള വ്യക്തിയ്ക്ക് ഇത്തരത്തിലൊരു തെറ്റ് സംഭവിച്ചതാണ് ട്രോൾ വരാനുള്ള പ്രധാന കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |