
കൊച്ചി: തന്റെ കുടുംബ ജീവിതം തകർത്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടും കേസെടുക്കാത്തത് നിരാശാജനകമാണെന്ന് പരാതിക്കാരിയുടെ ഭർത്താവ്. കുടുംബപ്രശ്‌നം പരിഹരിക്കാൻ ഇടപെട്ടെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞത്. അങ്ങനെയെങ്കിൽ തന്നെക്കൂടി വിളിച്ച് സംസാരിക്കണമായിരുന്നു. സമാനമായ ദുരനുഭവം നേരിടേണ്ടി വന്നവർക്കും കുടുംബങ്ങൾക്കും വേണ്ടിയാണ് താൻ ശബ്ദമുയർത്തുന്നത്. തന്റെ ചിത്രം ലോകമെമ്പാടും പ്രചരിപ്പിച്ചതിലൂടെ അപമാനിക്കപ്പെട്ടു. ആത്മവിശ്വാസം കൊണ്ടാണ് പിടിച്ചുനിറുത്തുന്നത്.
കോൺഗ്രസ് നടപടിയെടുക്കും മുമ്പ് രാഹുലിനെക്കൊണ്ട് എം.എൽ.എ സ്ഥാനം രാജിവയ്പ്പിക്കണമായിരുന്നു. രാഹുൽ ഈശ്വർ പ്രഖ്യാപിച്ച പിന്തുണ ആത്മാർത്ഥമെങ്കിൽ സ്വീകരിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യണം. വിവാഹമോചനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഗാർഹിക പീഡനം സംബന്ധിച്ച പരാതി കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. തന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രിയും പൊലീസ് മേധാവിയും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |