പ്രശസ്ത ചിത്രസംയോജകൻ സൈജു ശ്രീധരൻ സംവിധായകനാവുന്ന ഫൂട്ടേജ് എന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായിക. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധരൻ മലയാളത്തിൽ ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതി ഉപയോഗിക്കുന്ന ആദ്യ ചിത്രവുമായാണ് സംവിധായകന്റെ കുപ്പായം അണിയുന്നത്. മാമുക്കോയ, നഞ്ചമ്മ, ആനന്ദത്തിലൂടെ ശ്രദ്ധേയനായ വിശാഖ് നായർ, സ്റ്റാർ, മെമ്പർ രമേശൻ 9-ാം വാർഡ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഗായത്രി അശോക് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സൈജു ശ്രീധരൻ, ശബ്ന മുഹമ്മദ് എന്നിവർ ചേർന്നാണ് തിരക്കഥ. മേയിൽ തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ എഡിറ്ററും സൈജു തന്നെയാണ്. മൂവി ബക്കറ്റ്, പെയിൽ ബ്ലു ഡോട്ട് ഫിലിംസ്, കാസ്റ്റ് എൻ കോ എന്റർടെയ്ൻമെന്റ് എന്നീ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.സുഷിൻ ശ്യാം സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.കോ പ്രൊഡ്യൂസർ രാഹുൽ രാജീവ്, സുരാജ് മേനോൻ,കലാസംവിധാനം അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യർ,ആക്ഷൻ ഇർഫാൻ അമീർ,പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരി. പി.ആർ. ഒ എ. എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |