മീനാക്ഷിക്ക് പിറന്നാൾ ആശംസകളുമായി നടിയും പ്രിയ സുഹൃത്തുമായ നമിത പ്രമോദ്. പിറന്നാൾ ആശംസകൾ മീനാക്ഷി എന്ന് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ചിത്രത്തിന് താഴെ നമിത കുറിച്ചു. നമിതയുടെ പിറന്നാൾ ദിവസം ഇരുവരും ഒരുമിച്ചുള്ളചിത്രങ്ങൾ മീനാക്ഷിയും പങ്കുവച്ചിരുന്നു. നമിതയുടെ കഫേയുടെ ഉദ്ഘാടന ചടങ്ങിൽ മീനാക്ഷി സജീവ സാന്നിദ്ധ്യമായിരുന്നു. ചെന്നൈയിൽ എം.ബി.ബി.എസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടറാവാനുള്ള ഒരുക്കത്തിലാണ്. മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളിൽ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |