ന്യൂഡൽഹി : രാഹുൽ ഗാന്ധിക്ക് കോടതി തടവു ശിക്ഷ വിധിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് സമ്പൂർണ സ്വാതന്ത്ര്യം വേണമെന്നാണോ കോൺഗ്രസ് ആവശ്യപ്പെടുന്നതെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു. രാജ്യത്ത് നിയമവാഴ്ചയുണ്ടെന്നും അത് നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി,ജെ.പിയുടെ നേതാക്കൾ കേസുകൾ നേരിട്ടിട്ടുണ്ട്. ഉപപ്രധാനമന്ത്രി ആയിരുന്ന സമയത്ത് എൽ.കെ. അദ്വാനി കോടതിയിൽ ഹാജരായി. എൻ.ഡി.എ സർക്കാർ അധികാരത്തിൽ ഇരുന്നിട്ടും ബി.ജെ.പി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിച്ചിരുന്നില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു, രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്ന കാര്യത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് തീരുമാനമെടുക്കേണ്ടതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
2019ൽ കർണാടകയിലെ കോളാറിൽ പ്രസംഗിക്കനെ മോദി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെതിനാണ് സൂറത്ത് കോടതി രാഹുലിന് രണ്ടുവർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് സൂറത്ത്കോടതി മുപ്പതുദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അതിനകം അപ്പീൽ നൽകുകയും മേൽക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തില്ലെങ്കിൽ പാർലമെന്റംഗത്വം രാഹുലിന് നഷ്ടമാകും. ആറുവർഷത്തേക്ക് മത്സരിക്കുന്നിന് വിലക്കും വരും,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |