കൊച്ചി: പോക്സോ കേസിൽ മുൻകൂർ ജാമ്യത്തിലുള്ള പ്രതിക്ക് വിദേശത്ത് പരിപാടികളിൽ പങ്കെടുക്കാൻ ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചു. ചിറയിൻകീഴ് സ്വദേശിയായ എ.എം. നൗഷാദ് ബാഖവിക്ക് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഇളവ് അനുവദിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് തൃശൂർ ചെറുതുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിനു പുറത്തു പോകരുതെന്ന് മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ വ്യവസ്ഥ വച്ചിരുന്നു. വിദേശത്തു മനാമയിൽ നടക്കുന്ന മതപരമായ ഒരു പരിപാടിയിലും ഷാർജയിലെ മറ്റൊരു പരിപാടിയിലും പങ്കെടുക്കാൻ ഇളവുതേടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
മാർച്ച് 30നകം തിരിച്ചെത്തുമെന്ന് രേഖാമൂലം ഉറപ്പു നൽകണം, വിചാരണക്കോടതിയിൽ 50,000 രൂപ കെട്ടിവയ്ക്കണം. തിരിച്ചെത്തിയാൽ പിറ്റേന്നു തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇളവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |