SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.36 PM IST

വനിതാ പ്രിമിയർ ലീഗ് : എലിമനേറ്റർ ഇന്ന്

wpl

മുംബയ് : വനിതാ പ്രിമിയർ ലീഗ് ഫൈനലിൽ ഇടം പിടിക്കാനുള്ള അവസരത്തിനായി ഇന്ന് നടക്കുന്ന എലിമിനേറ്ററിൽ മുംബയ് ഇന്ത്യൻസും യു.പി വാരിയേഴ്സും ഏറ്റുമുട്ടും. ഡി.വൈ പാട്ടിൽ സ്റ്റേഡിയത്തിൽ
ന്ന് രാത്രി 7.30 മുതലാണ് മത്സരം. പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ടു കളികളിൽ നിന്ന് 12 പോയിന്റ് നേടിയ ഡൽഹി ക്യാപിറ്റൽസ് ഫൈനൽ ബർത്ത് നേരിട്ട് ഉറപ്പിച്ചു. 12 പോയിന്റ് തന്നെ നേടിയ മുംബയ് റൺറേറ്റിൽ രണ്ടാമതായപ്പോൾ യു.പി വാരിയേഴ്സ് എട്ടുപോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എലിമിനേറ്ററിൽ ജയിക്കുന്ന ടീം ഞായറാഴ്ച ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും.

കുതിക്കാൻ മുംബയ്

ആദ്യഘട്ടത്തിൽ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ഒരേ ഒരുടീമായ മുംബയ് ഇന്ത്യൻസ് നേരട്ടി ഫൈനൽ യോഗ്യത നേടുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും പിന്നീട് യു.പിയോടും ഡൽഹിയോടും വഴങ്ങിയ തോൽവികൾ അവർക്ക് തിരിച്ചടിയാവുകയായിരുന്നു. ലീഗിലെ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത ഹർമ്മൻ പ്രീതും സംഘവും ആത്മവിശ്വാസം തിരിച്ചുപിടിച്ചു കഴിഞ്ഞുവെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സാധ്യതാ ടീം: ഹെയ്‌ലി മാത്യൂസ്, യസ്തിക ഭാട്ടിയ, നാറ്ര് സിവർ -ബ്രൻഡ്, ഹർമ്മൻ പ്രീത് കൗർ, അമേലിയ കർ, പൂജ വസ്ട്രാക്കർ, ഇസ്സി വോംഗ്/കോൾ ട്രിയോൺ, അമൻജോത്ത് കൗർ, ഹുമൈറ കസി, ജിന്റഇമണി കലിത, സയിക ഇഷാഖ്.

പോരാടാൻ വാരിയേഴ്സ്

ലീഗ് ഘട്ടത്തിൽ സമ്മിശ്ര പ്രകടനം പുറത്തെടുത്ത ടീമാണ് ഓസീസ് വിക്കറ്റ് കീപ്പർ ബാറ്രർ അലിസ ഹീലി നയിക്കുന്ന യു.പി വാരിയേഴ്സ്. ലീഗ് ഘട്ടത്തിൽ മുംബയ്‌യെ ഒരു തവണ വീഴ്ത്താനായത് യു.പിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളിക്കാൻ കഴിയാതിരുന്ന സൂപ്പർ ഓൾറൗണ്ടർ ഗ്രേസ് ഹാരിസ് ഇന്ന് വാരിയേഴ്സ് നിരയിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഗ്രേസ് തിരിച്ചെത്തിയാൽ ശബ്നിം ഇസ്മയിൽ പുറത്തിരുന്നേക്കാം.

സാധ്യതാ ടീം: ഹീലി, ശ്വേത സെഹ്രവാത്ത്, കിരൺ നവഗിരെ, തഹ്‌ലിയ മക്ഗ്രാത്ത്, ഗ്രേസ് ഹാരിസ്, ദീപ്തി, സിമ്രാൻ, സോഫി,അഞ്ജലി, രാജേശ്വരി, പർഷവി.

ലൈവ്: രാത്രി 7.30 മുതൽ സ്പോർട്സ് 18 ലും ജിയോ സിനിമാ ആപ്പിലും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.