SignIn
Kerala Kaumudi Online
Thursday, 25 April 2024 3.05 AM IST

പുതിയ തട്ടിപ്പുമായി അന്യസംസ്ഥാനക്കാർ! പ്രണയം നടിച്ച്  തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 22 ലക്ഷം തട്ടിയെടുത്ത മൂന്ന് ത്രിപുര സ്വദേശികൾ പിടിയിൽ 

cheating-case

തിരുവനന്തപുരം: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു ലക്ഷങ്ങൾ തട്ടിയ ത്രിപുര സ്വദേശികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. കുമാർ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബർമ (27) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ത്രിപുരയിലെ തെലിയമുറയിൽ നിന്നും അറസ്റ്റ് ചെയ്തത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലെ ഡോക്ടറാണെന്നു വിശ്വസിപ്പിച്ച് വിവാഹലോചന നടത്തി.

വാട്സ് ആപ്പ് വഴി ബന്ധം ദൃഢമാക്കി യുവതിയുടെ പേരിൽ വിദേശത്ത് ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ഇവരുടെ പക്കൽ നിന്നും 22,75,000 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കയായിരുന്നു. മാട്രിമോണിയൽ സൈറ്റുകളിലൂടെ വിവാഹ ആലോചനകൾ ക്ഷണിച്ച് പരസ്യം നൽകുന്ന യുവതികളുടെ വ്യക്തിഗത വിവരങ്ങൽ കരസ്ഥമാക്കി അവരുമായി നവ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട് കബളിപ്പിക്കുന്നതാണ് ഇവരുടെ രീതി. ഇതിനായി വിവിധ പേരിലുള്ള വ്യാജ ഫേസ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകളാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള നിരവധി പരാതികൾ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്ന് എ.സി.പി കരുണാകരന്റെ മേൽനോട്ടത്തിലാണ് പ്രതികളെ ത്രിപുരയിൽ നിന്നും അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CHEATING, TRIPURA, POLICE, POLICE CASE, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.