ബോളിവുഡിന്റെ പ്രിയ താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. ആഫ്രിക്കയിൽ മക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് സെയ്ഫും കരീനയും. ക്ളീൻ ഷേവ് ലുക്കിലാണ് സെയ്ഫ്. ആഫ്രിക്കൻ യാത്രയിലെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ കരീന പങ്കുവച്ചു. മക്കളായ തൈമൂറിനെയും ജെഹിനെയും ചിത്രങ്ങളിൽ കാണാം. സുജോയ് ഘോഷിന്റെ ദ ഡിവോഷൻ ഒഫ് സസ്പെക്ട് എക്സ്, ഹർസാൻ മേത്തയുടെ കുറ്റാന്വേഷണ ചിത്രമായ ദ് ബക്കിംഹാം മർഡേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് കരീന. രണ്ട് ചിത്രങ്ങളിലും വ്യത്യസ്തമായ കരീനയെയാണ് കാണാൻ കഴിയുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |