SignIn
Kerala Kaumudi Online
Friday, 26 April 2024 9.19 PM IST

ഗ്ലോബൽ ഡിജിറ്റൽ ഫിനാൻസ് അന്താരാഷ്ട്ര സെമിനാർ

ss

തിരുവനന്തപുരം: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് കൊമേഴ്‌സ് വിഭാഗവും മാനേജ്മെന്റ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബൽ ഡിജിറ്റൽ ഫിനാൻസ്- അന്താരാഷ്ട്ര സമ്മേളനം ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ വികാസ് അഗർവാൾ ഉദ്ഘാടനം ചെയ്തു. പുതിയ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവരാണ് ഇന്ന് ആഗോള ബിസിനസ് രംഗത്ത് മുന്നേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ യുഗത്തിൽ പണവും പണമുണ്ടാക്കുന്നവരും തമ്മിലുള്ള കൗതുകകരമായ ബന്ധം എന്ന വിഷയം അടിസ്ഥാനമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. ക്ലയർ വാഷ് (സതാംപ്ടൺ യൂണിവേഴ്സിറ്റി, ബ്രിട്ടൻ)​ ഡോ. എസ്‌.ബി. ദാസനായക (മാറാത്വ യൂണിവേഴ്സിറ്റി,​ ശ്രീലങ്ക)​ വി.ജി. നീരജ് (സാമ്പത്തിക വിദഗ്ദ്ധൻ,​ ദുബായ്)​,​ ഡോ. ബൈജു രാമചന്ദ്രൻ (ചെയർമാൻ, ബ്രാക്സ് )​ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. തിരുവനന്തപുരം വിമൻസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. നിമി ദേവ്, എം.ജി കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. എസ്. ദിലീപ് എന്നിവർ ഗവേഷകരുടെ പ്രബന്ധാവതരണങ്ങൾക്ക് അദ്ധ്യക്ഷത വഹിച്ചു. നാല്പതോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കോളേജ് മാനേജർ ഡോ. ടിറ്റോ വർഗീസ്, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ്, കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. സി. ഗീവർഗീസ്, അദ്ധ്യാപകരായ എം.എസ്. വിനോദ്, ജി.എസ്. പാർവതി എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്ഷൻ

..........................................

മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ ഗ്ളോബൽ ഡിജിറ്റൽ ഫിനാൻസ് അന്താരാഷ്ട്ര സമ്മേളനം ഇന്ത്യൻ ചേംബർ ഒഫ് കൊമമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ വികാസ് അഗർവാൾ ഉദ്ഘാടനം ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GLOBAL DIGITAL FINANCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.