SignIn
Kerala Kaumudi Online
Saturday, 27 April 2024 1.15 AM IST

മുഖ്യമന്ത്രി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

vijayandhankar-
മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ചപ്പോൾ

ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ചു. ഡൽഹി 6 മൗലാന ആസാദ് റോഡിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. കേരളത്തിന്റെ ഉയർന്ന സാമൂഹിക വികസന സൂചികയെ അഭിനന്ദിച്ച ഉപരാഷ്ട്രപതി അഭിമാനകരമായ നേട്ടമാണതെന്ന് ചൂണ്ടിക്കാട്ടി.

ഉപരാഷ്ട്രപതിയെ കേരള സന്ദർശനത്തിനായി മുഖ്യമന്ത്രി ക്ഷണിച്ചപ്പോൾ സൈനിക സ്കൂളിലെ പഠന കാലത്തെ പ്രിൻസിപ്പളും അദ്ധ്യാപകരും കേരളത്തിൽ നിന്നാണെന്നും താമസിയാതെ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ടപതിയെ പൊന്നാട അണിയിച്ച മുഖ്യമന്ത്രി തെയ്യത്തിന്റെ ഒറ്റത്തടി ശില്പം സമ്മാനമായി നൽകി. ഇരുവരും ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CHIEF MINISTER VICEPRESIDENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.