വാഷിംഗ്‌ടൺ: വിമാനം പറന്നുയർന്ന ഉടൻ പെെലറ്റുമാരിൽ ഒരാൾ കുഴഞ്ഞുവീണു. സുരക്ഷിതമായി വിമാനം നിലത്തിറക്കാൻ സഹായിച്ചത് യാത്രക്കാരനായ മറ്റൊരു പെെലറ്റ്. സൗത്ത്‌വെസ്റ്റ് എയർലെെൻസ് വിമാനത്തിലാണ് സംഭവം. യു എസിലെ ലാസ് വെഗാസിൽ നിന്ന് ഒഹിയോയിലെ കൊളംബസിലേയ്ക്ക് പോകുകയായിരുന്ന വിമാനം പറന്നുയർന്നതിന് പിന്നാലെ പെെലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ കടുത്ത വയറുവേദന മൂലം പെെലറ്റ് കുഴഞ്ഞുവീണു.
വെെദ്യസഹായത്തിനായി വിമാനം ലാസ് വെഗാസിൽ തന്നെ അടിയന്തരമായി ഇറക്കേണ്ടിവന്നു. സംഭവത്തെ തുടർന്ന് വിമാനം താഴെ ഇറക്കാൻ യാത്രക്കാരിൽ ഉണ്ടായിരുന്ന മറ്റൊരു വിമാനക്കമ്പനിയിലെ പെെലറ്റ് സഹായവുമായി രംഗത്തെത്തുകയായിരുന്നു. ഇയാൾ അവധിയിലായിരുന്നു. പെട്ടെന്ന് ഇയാൾ എയർട്രാഫിക് കൺട്രോളുമായി ആശയവിനിമയം നടത്തുകയും നിയന്ത്രണം ഏറ്റെടുത്ത് സഹപെെലറ്റുമൊത്ത് വിമാനം താഴെ ഇറക്കുകയും ചെയ്തു.
അപകടകാരമായ ഘടത്തിൽ സഹായിച്ച പെെലറ്റിന് സൗത്ത്‌വെസ്റ്റ് എയർലെെൻസ് നന്ദിയറിയിച്ചു. ഒന്നേകാൽ മണിക്കൂറോളം നേരം വിമാനം ആകാശത്ത് പറന്നിരുന്നു. തുടർന്നാണ് തിരിച്ചിറക്കിയത്. പിന്നീട് പകരം പെെലറ്റുമാരെത്തിയാണ് വിമാനം കൊളംബസിലേയ്ക്ക് യാത്ര തിരിച്ചത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |