പ്രശസ്ത ചലച്ചിത്രനടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന്ലേക്ഷോർ ആശുപത്രി അധികൃതർ അറിയിച്ചു.അദ്ദേഹം ഇപ്പോൾ എക് മോ സപ്പോർട്ടിലാണ്.'--ആശുപത്രി ഇന്നലെ പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഹൃദയം,ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്നതാണ് എക് മോ സംവിധാനം. കാൻസർ ബാധിതമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചിരിയുടെ ചക്രവർത്തി
സിനിമയിൽ ചിരിയുടെ വസന്തോത്സവം തീർത്ത അതുല്യ നടനാണ് ഇന്നസെന്റ്.സിനിമയിലും ജീവിതത്തിലും
അദ്ദേഹത്തിന്റെഓരോ വാക്കും ചിരിയുടെ അമിട്ടുകളായിരുന്നു.സ്വഭാവ നടനായും തിളങ്ങി.മലയാളികൾ എന്നെന്നും ഓർമ്മിപ്പിക്കുന്ന അവിസ്മരണീയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഇന്നസെന്റിന്റെ ആരോഗ്യാവസ്ഥ ചലച്ചിത്ര രംഗം മാത്രമല്ലപ്രേക്ഷകരും ഉത്ക്കണ്ഠയോടെയാണ് വീക്ഷിക്കുന്നത്. 1972 ൽ നൃത്തശാല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇന്നസെന്റ് ചലച്ചിത്ര നിർമ്മാതാവായാണ് ആദ്യം സജീവമായത്..ഡേവിഡ് കാച്ചപ്പിള്ളിയോടൊപ്പം ശ്രദ്ധേയമായ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു.1988 ൽ റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ മത്തായിച്ചൻ എന്ന കഥാപാത്രമാണ് നടൻ എന്ന നിലയിൽ ബ്രേക്കായത്.1990 ൽ പ്രിയദർശന്റെ കിലുക്കത്തിൽ കിട്ടുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ കുടുകടെ ചിരിപ്പിച്ച ഇന്നസെന്റിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ചാലക്കുടി ലോക് സഭാ മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |