SignIn
Kerala Kaumudi Online
Saturday, 27 April 2024 5.56 AM IST

കെ.എസ്‌.ഐ.ഡി.സി സീഡ് ഫണ്ട്, സ്‌കെയിൽ അപ്പ് പദ്ധതിക്ക് അനുവദിച്ചത് 28.29 കോടി

p

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് മേഖലയിലെ യുവ സംരംഭകർക്ക് സീഡ് ഫണ്ട്, സ്‌കെയിൽ അപ്പ് പദ്ധതി എന്നിവ വഴി കെ.എസ്‌.ഐ.ഡി.സി ഇതുവരെ അനുവദിച്ചത് 33.72 കോടി രൂപ. ഏഴുവർഷത്തിനിടെ 134 സ്റ്റാർട്ടപ്പിന് 28.29 കോടി രൂപയാണ് കെ.എസ്‌.ഐ.ഡി.സി സീഡ് ഫണ്ടിലൂടെ അനുവദിച്ചത്. നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായതും വൻ തോതിൽ വാണിജ്യവത്ക്കരിക്കാൻ സാദ്ധ്യതയുള്ളതുമായ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അവയുടെ പ്രാരംഭ ഘട്ടത്തിൽ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് സീഡ് ഫണ്ട് പദ്ധതി. ഒരു പ്രൊജക്ട് ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ. പരമാവധി 25 ലക്ഷം രൂപ വരെ നൽകും. ഈ വായ്പ ഒരു വർഷത്തേക്കുള്ള സോഫ്റ്റ് ലോണായിട്ടാണ് അനുവദിക്കുന്നത്. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി.

സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിപുലീകരണത്തിന് 5.43 കോടി രൂപയാണ് അനുവദിച്ചത്. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ 11 സ്റ്റാർട്ടപ്പുകൾക്കാണ് തുക അനുവദിച്ചത്. സീഡ് സ്റ്റേജ് വിജയകരമായി പൂർത്തിയാക്കുകയും തങ്ങളുടെ നൂതന ഉത്പന്നം,സേവനം വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സംരംഭത്തിന്റെ വളർച്ചാഘട്ടത്തിൽ അവയുടെ പ്രവർത്തനമേഖല വിപുലീകരിക്കുന്നതിന് 50 ലക്ഷം വരെ ഏഴ് ശതമാനം പലിശ നിരക്കിൽ വായ്പയായി നൽകുന്നതാണ് 'സ്‌കെയിൽ അപ്പ്'പദ്ധതി.

കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന ലോൺ തിരികെ അടയ്ക്കാൻ മൂന്ന് വർഷം വരെ സ്റ്റാർട്ടപ്പുകൾക്ക് സമയം ലഭിക്കുമെന്നതാണ് പ്രത്യേകത.

30 തവണകളായി തിരികെ അടയ്ക്കാം. ആറ് മാസത്തെ മൊറട്ടോറിയം ഉണ്ടായിരിക്കും. വിവരങ്ങൾ കെ.എസ്‌.ഐ.ഡി.സി വെബ്സൈറ്റിൽ ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSIDC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.