SignIn
Kerala Kaumudi Online
Saturday, 20 April 2024 4.42 AM IST

അഗസ്ത്യൻ മൂഴി കൈതപ്പൊയിൽ റോഡ് പുനർനിർമ്മിക്കാതെ തകർന്ന സംരക്ഷണ ഭിത്തി

mm
അഗസ്ത്യൻ മൂഴി കൈതപ്പൊയിൽ റോഡിൽ സിലോൺ കടവ് പാലത്തിന് സമീപത്തെ തകർന്ന സംരക്ഷണഭിത്തി

തിരുവമ്പാടി : അഗസ്ത്യൻ മൂഴി കൈതപ്പൊയിൽ റോഡിൽ സിലോൺ കടവ് പാലത്തിന് സമീപം സംരക്ഷണഭിത്തി ഏതാണ്ട് രണ്ടു വർഷമായി തകർന്ന നിലയിലാണ്. ഈ തകരാർ പരിഹരിക്കാതെയാണ് ഈ ഭാഗത്ത് റോഡ് ടാർ ചെയ്തിരിക്കുന്നത്.പാലത്തിൽ നിന്ന് ഏതാണ്ട് 15 മീറ്റർ തെക്ക് മാറി പടിഞ്ഞാറു വശത്തെ സംരക്ഷണഭിത്തിയാണ് തകർന്നു പോയത് . തറനിരപ്പിൽ നിന്ന് ഏതാണ്ട് ഒന്നര മീറ്റർ ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ് സ്ലാബിന്റെ അടിഭാഗത്തുള്ള കരിങ്കൽ ഭിത്തിയാണ് തകർന്നത്. ഇവിടെ നിന്ന് മുകളിലേക്ക് ഏതാണ്ട് ഒന്നര മീറ്റർ ഉയരത്തിൽ കരിങ്കൽ ഭിത്തിയുടെ ഭാരം ഇപ്പോൾ ഈ കോൺക്രീറ്റ് സ്ലാബിൽ മാത്രമാണ്. ഇത് ഏതു നിമിഷവും പ്രത്യേകിച്ച് മഴക്കാലത്ത് തകരാവുന്ന അവസ്ഥയിലാണ്. സംരക്ഷണഭിത്തി തകർന്ന വിടവിലൂടെ ഉപ്പൂത്തി, പൊട്ടാമ തുടങ്ങിയ വൃക്ഷങ്ങളും വളരാൻ തുടങ്ങിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.