കുറുപ്പം പടി : മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലും ആവശ്യമായ പച്ചക്കറികൾ നട്ടു വളർത്തുന്ന പദ്ധതി നടപ്പാക്കും. എം.എസ്.കെ.പി യുടെ നേതൃത്വത്തിൽ അങ്കണവാടികളിലും ചട്ടികളിൽ വിതരണം ചെയ്തു. മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ പ്രളയ്ക്കാട് 175-ാം നമ്പർ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ചട്ടികളിൽ പച്ചക്കറിത്തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം അനാമിക ശിവൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.കെ.പി ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് സലിം, ഐ.സി.ഡി.എസ് സുപ്പർവൈസർ എം.കെ. മായ, അങ്കണവാടി അദ്ധ്യാപിക പി സി. മോളി, പഞ്ചായത്ത് തല കോ-ഓർഡിനേറ്റർമാരായ സിജി സാബു, ടെസി.എം.വി. എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |