കോടാലി: ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉന്നയിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യാ മാർച്ചിന്റെ ഭാഗമായി സി.പി.ഐ - എ.ഐ.വൈ.എഫ് കടമ്പോട് യൂണിറ്റിന്റെ നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ഷൈജു കാട്ടുങ്ങൽ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് വടം കൈമാറി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, കെ.വി. ഉണ്ണിക്കൃഷ്ണൻ, സജിത രാജീവ്, വി.എസ്. പ്രിൻസ്, പ്രസാദ് പാറേരി, അർജുൻ മുരളീധരൻ എന്നിവർ സംസാരിച്ചു. കോടാലി പഞ്ചായത്ത് ഗ്രൗണ്ടിൽ നടത്തിയ മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നും 42 ടീമുകൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |