ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) പ്ലാറ്റുഫോമുകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഭാവി സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തും. നിർമ്മിത ബുദ്ധി ഏറെക്കാലമായി നമ്മുടെ സാങ്കേതിക ഭൂമികയിൽ നിലനിന്നു പോന്നിരുന്നുവെങ്കിലും ഈ രംഗത്ത് സമീപകാലത്തു സംഭവിച്ച അഭൂതപൂർവമായ വളർച്ച സാങ്കേതിക വിദ്യകളെയും വ്യാപാരങ്ങളെയും സംബന്ധിച്ച് നിലനിന്നു പോരുന്ന പല പരമ്പരാഗത സങ്കൽപ്പങ്ങളും മാറ്റിമറിക്കുകയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് നമ്മുടെ വിനോദ, മാധ്യമ വ്യവസായ രംഗങ്ങളിൽ ചെലുത്തുന്ന സ്വാധീനം ഏറെ പ്രകടമാണ് . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങളുടെ മികവിലാണ് ഒടിടി പ്ലാറ്റുഫോമുകളുടെയും ഡബ്ബിംഗിന്റെയും പിൻബലത്തിൽ സമീപകാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമകൾ കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കുന്നതും വരുമാനമുണ്ടാക്കുന്നതുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലേക്ക് നരേന്ദ്ര മോദി സർക്കാർ രൂപപ്പെടുത്തിയ ഡിജിറ്റൽ ഇന്ത്യ ഭാഷിണി പ്ലാറ്റ്ഫോം സിനിമകളിലടക്കം ഉള്ളടക്ക നിർമ്മാണ മേഖലയെ കാര്യമായി സ്വാധീനിക്കും. നിർമ്മിത ബുദ്ധിയുടെ ആവിർഭാവവും വളർച്ചയും തൊഴിലവസരങ്ങൾ കുറക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണ് അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |