SignIn
Kerala Kaumudi Online
Saturday, 27 April 2024 10.35 AM IST

സി.പി.ഒ, ഫയർമാൻ റാങ്ക്‌ലിസ്റ്റുകൾ ഏപ്രിൽ ആദ്യവാരം, പട്ടിക പൂർത്തിയായി

k

തിരുവനന്തപുരം: പുരുഷ സിവിൽ പൊലീസ് ഓഫീസർ, ഫയർമാൻ തസ്തികകളിലേക്ക് പി.എസ്.സി ഏപ്രിൽ ആദ്യവാരം റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. പുരുഷ സിവിൽ പൊലീസ് ഓഫീസറുടെ ഏഴ് ബറ്റാലിയനുകളിലായി തയ്യാറാക്കിയ റാങ്ക്‌ലിസ്റ്റുകളാണ് പ്രസിദ്ധീകരിക്കുക. വനിതാ ബറ്റാലിയന്റെ റാങ്ക്ലിസ്റ്റ് പ്രഖ്യാപിച്ചു. എന്നാൽ ഇടുക്കി, മലപ്പുറം ജില്ലകളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഉണ്ടായ കാലതാമസവും വെരിഫിക്കേഷന് ശേഷം ചില ഉദ്യോഗാർത്ഥികൾക്ക് അയച്ച മെമ്മോയിൽ മറുപടി വാങ്ങി നടപടികൾ പൂർത്തീകരിക്കാൻ വൈകിയതും ലിസ്റ്റ് വൈകാൻ ഇടയാക്കി.

ഏഴ് ബറ്റാലിയനുകളിലായി 1,380 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതോടെ കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ.

2019 ഒക്ടോബർ 15ന് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ച ഫയർമാൻ തസ്തികയിലേക്കും നീന്തൽ, സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായിട്ടുണ്ട്. ഫയർമാൻമാരുടെ 411 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രണ്ട് യൂണിഫോം തസ്തികയിലേക്കുള്ള ലിസ്റ്റുകൾ ഒരേസമയം പ്രസിദ്ധീകരിക്കുന്നതിൽ ഉദ്യോഗാർത്ഥികളും പ്രതീക്ഷയിലാണ്. രണ്ടുലിസ്റ്റിലും ഉൾപ്പെട്ടിട്ടുള്ള നിരവധി പേരാണുള്ളത്. അതിനാൽ ജോയിൻ ചെയ്യാത്ത ഒഴിവുകളിൽ തൊട്ടടുത്ത ആളിന് അവസരവും ലഭിക്കും.

പുതിയ വിജ്ഞാപനം

നിലവിലെ റാങ്ക്‌പട്ടിക പ്രസിദ്ധീകരിച്ചില്ലെങ്കിലും സി.പി.ഒ തസ്തികയിലേക്ക് കഴിഞ്ഞ വർഷം പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു പ്രസിദ്ധീകരിക്കാനിരിക്കുന്ന ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞശേഷമേ അടുത്ത ലിസ്റ്റ് നിലവിൽ വരൂ. ഇതിനായി പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഒഴിവാക്കി മുമ്പുണ്ടായിരുന്നതുപോലെ ഒറ്റ പരീക്ഷ മാത്രം നടത്താൻ പി.എസ്.സി തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.