SignIn
Kerala Kaumudi Online
Saturday, 27 April 2024 7.26 AM IST

പ്രഥമ കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

p

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമ കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് ഏപ്രിൽ ഒന്നിന് രാവിലെ 10.30ന് കോവളം ക്രാഫ്റ്റ് വില്ലേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ് (എസ്. സി.ഇ.ആർ.ടി) ത്രിദിന എഡ്യൂക്കേഷൻ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ അന്തർദ്ദേശീയ നിലവാരത്തിൽ ഒരു കോൺഫറൻസ് ഇതാദ്യമായാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുക്കും. ഒൻപത് ഉപവിഷയങ്ങളിൽ 180 പേപ്പറുകൾ മൂന്നു ദിവസങ്ങളിലായി അവതരിപ്പിക്കും. മികച്ച അക്കാഡമിക് പേപ്പറുകൾക്കുള്ള അവാർഡുകളും കോൺഗ്രസിൽ വിതരണം ചെയ്യും.

ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ശശി തരൂർ, എ.എ. റഹിം, മേയർ ആര്യാ രാജേന്ദ്രൻ, എം.വിൻസെന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്നുള്ള ആദ്യ സെഷനിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6.30ന് നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി ഡോ. ബുലകിദാസ് കല്ല മുഖ്യാതിഥിയാകും.

ഏപ്രിൽ രണ്ടിന് രാവിലെ 11 ന് നാഷണൽ യൂണിവേഴ്സിറ്റി ഒഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ മുൻ വൈസ് ചാൻസലർ ജെ.ബി തിലക് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 7ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മഴയൊലി. സമാപനദിവസം രാവിലെ ഫിൻലൻഡ് ഹെസിങ്കി സർവകലാശാല പ്രൊഫസർ ജൊന്ന കങ്കാസ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് മന്ത്രി കെ.എൻ ബാലഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL EDUCATION CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.