തിരുവനന്തപുരം: കേരള സർവകലാശാല 2022 ഏപ്രിലിൽ നടത്തിയ എം.എ എക്കണോമിക്സ് ഫൈനൽ വിദൂര വിദ്യാഭ്യാസ കേന്ദ്രം ആന്വൽ സ്കീം സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
2022 ജൂണിൽ നടത്തിയ മൂന്നാം സെമെസ്റ്റർ എം.എ സ്റ്റാറ്റിറ്റിക്സ് ഫലം പ്രസിദ്ധീകരിച്ചു.
കെ.ജി.സി.ഇ പരീക്ഷാ ഫലം
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (കെ.ജി.സി.ഇ) ഏപ്രിൽ 2022 പരീക്ഷാ ഫലം www.sbte.orgൽ പ്രസിദ്ധീകരിച്ചു.
പി.എസ്.സി അഭിമുഖം നടത്തും
തിരുവനന്തപുരം: കോട്ടയം ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 277/2018) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം 31 ന് പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ (കാംകോ) ലിമിറ്റഡിൽ മെക്കാനിക് തസ്തികയിലേക്ക് 31, ഏപ്രിൽ1, 3, 4, 5 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
സംസ്ഥാന ജലഗതാഗത വകുപ്പിൽ പെയിന്റർ - ഒന്നാം എൻ.സി.എ - ഒ.ബി.സി (കാറ്റഗറി നമ്പർ 422/2021) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഏപ്രിൽ 1 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
തിരുവനന്തപുരം ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സർവ്വേ) (കാറ്റഗറി നമ്പർ 755/2021) തസ്തികയിലേക്കുള്ള സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് ഏപ്രിൽ 3 ന് രാവിലെ 10.30 മുതൽ പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും അടുത്തുള്ള പി.എസ്.സി. ഓഫീസിലും സർട്ടിഫിക്കറ്റ് പരിശോധന നടത്താം.
ഒ.എം.ആർ പരീക്ഷ
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 516/2021) തസ്തികയിലേക്ക് ഏപ്രിൽ 1 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഓഫീസർ (കാറ്റഗറി നമ്പർ 746/2021) തസ്തികയിലേക്ക് ഏപ്രിൽ 4 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഡിക്റ്റേഷൻ ആൻഡ് ട്രാൻസ്ക്രിപ്ഷൻ പരീക്ഷ
ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം)- എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 438/2019) തസ്തികയിലേക്ക് ഏപ്രിൽ 5 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.05 വരെ ഡിക്റ്റേഷൻ ആൻഡ് ട്രാൻസ്ക്രിപ്ഷൻ പരീക്ഷ നടത്തും.
വകുപ്പുതല പരീക്ഷ
ജനുവരി 2023 വകുപ്പുതല പരീക്ഷാ വിജ്ഞാപന പ്രകാരം ഏപ്രിൽ 1 ന് ഓൺലൈനായി നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |