റിയാദ്: ജുബൈലിൽ നിന്നും ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്നും കണ്ടെത്തി. മംഗലാപുരം സ്വദേശിയായ സുലൈമാൻ ഹമീദിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച 10 മണിയ്ക്ക് ശേഷമാണ് സുലൈമാനെ കാണാതായത്. തുടർന്ന് ദിവസങ്ങൾ കഴിഞ്ഞും മടങ്ങിവരാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് വാഹനാപകടത്തിൽ മരിച്ചതാണെന്ന് മനസിലായത്.
ബുധനാഴ്ച രാത്രി 10.30ന് കിംഗ് ഫൈസൽ വെസ്റ്റ്സ് ട്രീറ്റിലെ വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന സുലൈമാനെ ഒരു കാർ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായ പരിക്കുകളോടെ ജുബൈൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |