കോഴിക്കോട്: മികച്ച സേവനങ്ങൾ കാഴ്ചവച്ച ജീവനക്കാർക്ക് മൂന്ന് കാറുകൾ സമ്മാനിച്ച് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് & ഡിജിറ്റൽസ് അപ്ലയൻസസ് സ്ഥാപനങ്ങളിലൊന്നായ മൈജി. കൺസ്യൂമർ ഫിനാൻസ് & കോർപ്പറേറ്റ് സെയിൽസ് ബിസിനസ് ഹെഡ് കെ. വിപിൻ കുമാർ, ആക്സസറീസ് പർച്ചേയ്സ് ഹെഡ് അബ്ദുൽ വഹാബ്, റെവന്യു ഫിനാൻസ് മാനേജർ എൻ.പി. അനീസ് എന്നിവർക്കാണ് മൈജി സി.എം.ഡി. എ.കെ ഷാജി കാറുകൾ സമ്മാനിച്ചത്. കഴിഞ്ഞ വർഷം ജീവനക്കാരന് മേഴ്സിഡസ് ബെൻസ് മൈജി സമ്മാനമായി നൽകിയിരുന്നു. നേരത്തെയും കാറുകൾ, വിദേശട്രിപ്പുകൾ, ഗോൾഡ് കോയിൻ തുടങ്ങി നിരവധി സമ്മാനങ്ങൾ ജീവനക്കാർക്ക് മൈജി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |