മുംബയ്: പ്രൈവറ്റ് പ്ലേസ്മെന്റ് ബോണ്ട് വഴി അദാനി ഗ്രൂപ്പ് തുക സമാഹരിക്കാൻ ഒരുങ്ങുന്നു, ഇതിന്റെ ഭാഗമായി യു എസ് ആസ്ഥനമായുള്ള നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി. ബ്ലാക്ക് റോക്ക് ഇൻക്, ബ്ലാക്ക്സ്റ്റോൺ ഇൻക്, പസഫിക് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് എന്നീ നിക്ഷേപകരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ചില പ്രത്യേക നിക്ഷേപകർക്ക് മാത്രമായി വിൽക്കുന്ന ഡെബ്റ്റ് സെക്യൂരിറ്റികളാണ് പ്രൈവറ്റ് പ്ലേസ്മെന്റ് ബോണ്ട്. കമ്പനിയുടെ വിപുലീകരണത്തിനോ, വായ്പ തിരിച്ചടക്കുന്നതിനോ, ലാഭ വിഹിതം നൽകുന്നതിനോ മറ്റുമായി ഒരു കമ്പനിക്ക് പ്രൈവറ്റ് പ്ലേസ്മെന്റ് ബോണ്ട് വഴി തുക സമാഹരിക്കാനാകും. രണ്ടു തവണയായി 1 ബില്യൺ ഡോളർ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എന്നാൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പോ യു.എസ് കമ്പനികളോ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |