മുംബയ്: ജെ.കെ. ടയേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ആഡംബര കാറുകൾക്കായുള്ള ലെവിറ്റാസ് അൾട്രാ പ്രീമിയം ടയറുകൾ പുറത്തിറക്കി. വെസ്റ്റേൺ റീജ്യൺ ലക്ഷ്യമിട്ട് മുംബയിൽ നടന്ന ചടങ്ങിൽ ജെ.കെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ഇന്ത്യ) പ്രസിഡന്റ് അനുജ് കതൂരിയ ആണ് പുതിയ ടയറുകൾ പുറത്തിറക്കിയത്. യൂറോപ്പിലും ഇന്ത്യയിലും വ്യാപകമായി പരീക്ഷിക്കപ്പെട്ട ഈ അൾട്രാ ഹൈ പെർഫോമൻസ് ടയറുകൾ മികച്ച ഇൻ-ക്ലാസ് പ്രവർത്തനം വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ ഈട് നിൽക്കുന്നതും കുറഞ്ഞശബ്ദവും യാത്രാസുഖവും ഇന്ധനലാഭവും മികച്ച ബ്രേക്കിംഗും പ്രദാനം ചെയ്യുന്ന ലെവിസ് അൾട്രാ ടയറുകൾ ഇന്ത്യൻ റോഡുകൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമാണ്. പ്രീമിയം കാറുകൾക്ക് 225/55 R16 മുതൽ 245/45 R18 വരെയുള്ള ഏഴ് വിഭാഗങ്ങൾ ഈ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ആഡംബര കാറുകളുടെ മുഴുവൻ ശ്രേണിയും ഉൾക്കൊള്ളുന്നതിനായി 19 മുതൽ 22 ഇഞ്ച് ടയറുകളും അവതരിപ്പിച്ച് ലെവിറ്റാസ് അൾട്രാ പോർട്ട്ഫോളിയോ വർദ്ധിപ്പിക്കാനും ജെകെ ടയർ പദ്ധതിയിടുന്നുണ്ട്. ഇതിന് 5 സ്റ്റാർ റേറ്റിംഗും ലഭിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധരാണെന്ന് അനുജ് കതൂരിയ പറഞ്ഞു. ആഡംബര കാർ ഉടമകൾക്കായി പ്രീമിയം ടയർ രംഗത്തേക്ക് പ്രവേശിക്കുന്നതിൽ സന്തോഷമുണ്ട്. സമാനതകളില്ലാത്തെ പ്രകടനം കാഴ്ചവയ്ക്കുന്ന ഈ ടയറുകൾ രാജ്യത്തെ പ്രീമിയം കാർ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ടയറായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |