റിയാദ്: ശാരീരികമായി വിഷമതകളെത്തുടർന്ന് ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ മലയാളിയായ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂർ കേച്ചേരി സ്വദേശി കീരിരകത്ത് അബ്ദുല്ല (54) ആണ് റിയാദിലെ ബത്ഹയിൽ മരിച്ചത്. 30 വർഷമായി റിയാദ് അതീഖയിൽ ഹോട്ടൽ ജീവനക്കാരനായി പ്രവർത്തിച്ച് വരികയായിരുന്നു. പിതാവ് ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ അഫ്സത്ത്, മക്കള്‍ ഇബ്രാഹീം, മുഹമ്മദ് അഫ്സല്,നഫീസത്തുല്‍ ശിഫ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |