SignIn
Kerala Kaumudi Online
Sunday, 06 July 2025 4.41 PM IST

അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാൻ എയർടെൽ ഉപയോക്താക്കൾക്ക് സുവർണാവസരം; ഏറ്റവും പുതിയ മികച്ച പ്ളാനിനെക്കുറിച്ചറിയാം

Increase Font Size Decrease Font Size Print Page

airtel-data

ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ മികച്ച പ്ലാനുകൾ അവതരിപ്പിച്ചു. 90 ദിവസം വരെ നിലനിൽക്കുന്ന പ്രീപെയ്ഡ് പ്ളാനുകളാണ് അവതരിപ്പിച്ചത്. ഐപിഎൽ സീസൺ ആരംഭമായത് പ്രമാണിച്ചാണ് പുതിയ ഓഫറുകൾ പ്ളാനുകൾ കമ്പനി പ്രഖ്യാപിച്ചത്.

90 ദിവസത്തെ വാലിഡിറ്റിയുള്ള 779 രൂപയുടെ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ളാൻ വഴി 1.5 ജിബി 4ജി ഡാറ്റ ദിവസവും ലഭിക്കും. പ്രതിദിന ഹൈസ്പീഡ് ഡാറ്റാപാക്ക് കഴിഞ്ഞാലും 64 കെബിപിഎസ് എന്ന സ്പീഡിൽ തുടർന്നും സേവനം ഉപയോഗിക്കാവുന്നതാണ്. വാട്ട്സാപ്പ്, ഇമെയിൽ അടക്കമുള്ളവയുടെ ഉപയോഗത്തിന് ഈ ഡാറ്റാ സ്പീഡ് പര്യാപ്തമാണെന്നാണ് കമ്പനി അറിയിക്കുന്നത്. മൂന്ന് മാസത്തെ അപ്പോളോ 24 ബൈ 7 സർക്കിൾ മെമ്പർഷിപ്പ്, ഫാസ്ടാഗിൽ 100 രൂപയുടെ ക്യാഷ്ബാക്ക്, പോഡ്കാസ്റ്റ് ഉൾപ്പെടെയുള്ള വിങ്ക് മ്യൂസിക്, 90 ദിവസത്തേയ്ക്ക് സൗജന്യ ഹലോടൂൺസ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നീ സേവനങ്ങളും പ്രീപെയ്ഡ് പ്ളാനിലൂടെ ആസ്വദിക്കാവുന്നതാണ്.

TAGS: AIRTEL 5G, AIRTEL JIO, IPL, DATA, PLAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.