അഹമ്മദാബാദ് : അഹമ്മദാബാദ് ദുരന്തത്തിൽ മരിച്ചത് 275 പേരെന്ന് ഔദ്യോഗിക കണക്ക്. എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. 260 മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 120 പുരുഷന്മാർ, 124 സ്ത്രീകൾ, 16 കുട്ടികൾ. മറ്റ് ആറു മൃതദേഹങ്ങൾ തിരിച്ചറിയാൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചു. ഇതുവരെ 256 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൂന്നു ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹം യു.കെയിലേക്ക് ഫ്ളൈറ്റ് മാർഗം അയക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. വിമാനം ഇടിച്ചിറക്കിയ മേഖലയിലെ അവശിഷ്‌ടങ്ങളിൽ നിന്ന് 800 ഗ്രാം സ്വർണവും, 80,000 രൂപയും കണ്ടെത്തി. ബ്ലാക് ബോക്‌സ് വിദേശത്തേക്ക് അയച്ചിട്ടില്ല. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്തി കെ. രാം മോഹൻ നായിഡു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |