ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണം പൈലറ്റിന്റെ സീറ്റ് തകരാറിലായതുകൊണ്ടാണെന്ന് സൂചന. പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ ഈ നിഗമനമാണെന്നാണ് വിവരം. പിന്നോട്ടു ചായുന്ന സീറ്റിന്റെ ലോക്കിംഗ് മെക്കാനിസം തകരാറിലായിരുന്നു. പറന്നുയരുന്നതിനിടെ പൈലറ്റിന്റെ സീറ്റ് പെട്ടെന്ന് പിന്നിലേക്ക് തെന്നിമാറി. ഈ സമയം അദ്ദേഹത്തിന്റെ കൈകൾ അബദ്ധവശാൽ എൻജിൻ പവർ ഔട്ട്പുട്ടുമായി ബന്ധപ്പെട്ട ത്രോട്ടിൽ ലിവറിൽ തട്ടി. തുടർന്ന് ഉയരാനാകാതെ വിമാനം തകർന്നുവീഴുകയായിരുന്നു. നിയന്ത്രണമേറ്റെടുക്കാൻ സഹപൈലറ്റ് ശ്രമിച്ചെങ്കിലും പൈലറ്റ് ചാരിയിരിക്കുന്ന നിലയിലായതിനാൽ സാധിച്ചില്ല. അന്തിമ റിപ്പോർട്ട് തയ്യാറാകുമ്പോൾ സമഗ്രചിത്രം തെളിയും.
കോക്പിറ്റ് ഡേറ്റയിൽ രേഖപ്പെടുത്തിയത്
വിമാനം പറയുന്നയർന്ന് 12 സെക്കന്റായപ്പോൾ സീറ്റ് പിന്നോട്ട് നീങ്ങി
വിമാനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുന്നുവെന്ന് 15ാം സെക്കന്റിൽ സഹപൈലറ്റ് പറയുന്നു
ഉയർന്നു പൊങ്ങാനാകാതെ വിമാനം 26ാം സെക്കന്റിൽ 214 അടി മുകളിൽ
ബോയിംഗ് ഡ്രീംലൈനർ വിമാനത്തിലെ റിവേഴ്സ് മോഷൻ പ്രൊട്ടക്ഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |