വീട് നിർമ്മാണത്തിന് ഭൂമി വാങ്ങുന്നവർക്ക് ഇനി ചെലവ് കൂടും. ഏപ്രിൽ ഒന്നുമുതൽ ഭൂമിയുടെ ന്യായവില 20 ശതമാനം വർദ്ധിക്കുകയാണ്, ഇതിന് ആനുപാതികമായി രജിസ്ട്രേഷൻ ചെലവും ഉയരും. സെന്റിന് ഒരുലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഏപ്രിൽ ഒന്നുമുതൽ 120000 രൂപയാകും. എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും ചേർത്ത് വിലയുടെ 10 ശതമാനമാണ് എഴുത്തു ചെലവ്.
ന്യായവിലയിലെ വർദ്ധനവ് രജിസ്ട്രേഷൻ ചെലവും കൂട്ടും. ന്യായവില ഒരു ലക്ഷമായിരുന്നപ്പോൾ 10000 രൂപയായിരുന്നു രജിസ്ട്രേഷൻ ഫീസ്. ന്യായവില 120000 ആ കുന്നതോടെ രജിസ്ട്രേഷൻ ചെലവ് 12000 ആയി ഉയരും. 9600 സ്റ്റാമ്പ് ഡ്യൂട്ടിയും 2400 രൂപ രജിസ്ട്രേഷൻ ഫീസും. ന്യായവിലയെക്കാൾ എപ്പോഴും വിപണി വില ഉയർന്നതായിരിക്കും. സ്ഥലം വാങ്ങുന്നതിന് വായ്പ എടുക്കുന്നവരൊഴികെ മിക്കവരും ന്യായവില തന്നെയാകും ആധാരത്തിൽ കാണിക്കുന്നത്.
രജിസ്‌ട്രേഷൻ ചെലവ്
ന്യായവില ഒരു ലക്ഷമെങ്കിൽ ചെലവ് 10000 രൂപ, സ്റ്റാംപ് ഡ്യൂട്ടി 8000 (8%), രജിസ്‌ട്രേഷൻ ഫീസ് 2000 (2%)
ന്യായവില 20% കൂടുമ്പോൾ
ന്യായവില 120000 രൂപ, സ്റ്റാംപ് ഡ്യൂട്ടി 9600 (8%) , രജിസ്‌ട്രേഷൻ ഫീസ് 2400 (2%) , രജിസ്‌ട്രേഷൻ ചെലവ് 12000
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |