ഭോപ്പാൽ : പാകിസ്ഥാനിലെ ജനങ്ങൾ അസന്തുഷ്ടരാണെന്നും വിഭജനം തെറ്റായിരുന്നെന്ന് അവർ വിശ്വസിക്കുന്നുണ്ടെന്നും ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഭോപ്പാലിൽ വിപ്ലവകാരി ഹേമു കാലാണിയുടെ ജന്മവാർഷിക ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.
അഖണ്ഡഭാരതം സത്യമായിരുന്നെന്നും എന്നാൽ വിഭജിക്കപ്പെട്ട ഭാരതം ഭയാനക അനുഭവമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1947ൽ ഭാരതത്തിൽ നിന്ന് പിരിഞ്ഞു പോയവർ ഇപ്പോഴും സന്തോഷവാന്മാരാണോ? അവിടങ്ങളിൽ ദുഃഖമാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ ജനങ്ങൾ ഇപ്പോൾ ഭാരതവിഭജനം തെറ്റായിരുന്നുവെന്നാണ് പറയുന്നത്. എല്ലാവരും പറയുന്നത് അത് തെറ്റായിരുന്നു എന്നാണ്. മറ്റുള്ളവരെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന സംസ്കാരമല്ല ഇന്ത്യയുടേതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ഭാരതം പാകിസ്ഥാനെ ആക്രമിക്കണമെന്ന് താൻ പറയുന്നില്ല. അതേസമയം, ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് ഇന്ത്യയുടെ സംസ്കാരമാണെന്ന് സർജിക്കൽ സ്ട്രെെക്കുകളെ മുൻനിർത്തി ഭാഗവത് പറഞ്ഞു. അത്തരം സർജിക്കൽ സ്ട്രെെക്കുകൾ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ ഭാരതത്തിൽ നിന്നും ഇപ്പോൾ ഉള്ള ഭാരത്തിലേയ്ക്ക് എത്താൻ സമ്പന്നമായ സിന്ധു സംസ്കാരവും അതിന്റെ മൂല്യങ്ങളും നമ്മെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Bhopal: Today people of Pakistan are saying that (partition of India) was a mistake. Those who got separated from India, from their culture, are they still happy? Those who came to India are happy today but those who are there (in Pak) are not happy: RSS chief (31.03) pic.twitter.com/OOdxGi8HFg
— ANI (@ANI) April 1, 2023
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |