വാഷിംഗ്ടൺ: വിവാദമായ ടാക്സ്-ബഡ്‌ജറ്റ് ബില്ലിൽ ഒപ്പിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ചയാണ് യു.എസ് ജനപ്രതിനിധി സഭയിൽ ബിൽ പാസായത്. 'ബിഗ് ബ്യൂട്ടിഫുൾ ബിൽ" എന്ന് ട്രംപ് വിശേഷിപ്പിക്കുന്ന ബിൽ, പണക്കാരെ സഹായിക്കാനാണെന്നും സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നും ഡെമോക്രാറ്റിക് പാർട്ടി കുറ്റപ്പെടുത്തുന്നു. ആരോഗ്യ പരിരക്ഷയും ഭക്ഷ്യപദ്ധതിയും ഇല്ലാതാക്കുന്നത് അടക്കമുള്ള വ്യവസ്ഥകൾ സാധാരണക്കാരിൽ ആശങ്കയുണ്ടാക്കുന്നു. ഏകദേശം 12 മില്യൺ അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാകും. അതിർത്തി സുരക്ഷ, അനധികൃത കുടിയേറ്റം തടയാനുള്ള നടപടികൾ, സൈന്യം, ഊർജ്ജ ഉത്പാദനം എന്നിവയ്ക്കുള്ള ധനവിനിയോഗം ഉയർത്താൻ ബില്ലിൽ നിഷ്കർഷിക്കുന്നു. പത്ത് വർഷം കൊണ്ട് യു.എസിന്റെ ദേശീയ കടത്തിൽ 3.3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കുന്നതും ലക്ഷ്യമിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |