SignIn
Kerala Kaumudi Online
Friday, 20 September 2024 2.20 PM IST

ഈ സാധനങ്ങൾ ആരെങ്കിലും തന്നാൽ ഒരിക്കലും വാങ്ങരുത്, ദോഷങ്ങളും ദാരിദ്ര്യവും വിട്ടൊഴിയില്ല

Increase Font Size Decrease Font Size Print Page
vishwasam

അയൽക്കാർ തമ്മിൽ സാധനങ്ങൾ പരസ്‌പരം കൈമാറുന്നത് സാധാരണമാണ്. മാത്രമല്ല നാട്ടിലുള്ളവരും പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ തരുന്ന ചില സാധനങ്ങൾ നമ്മൾ വാങ്ങാറുണ്ട്. എന്നാൽ ചില സാധനങ്ങൾ വാങ്ങുന്നതും കൊടുക്കുന്നതും ദോഷമായി ഭവിക്കും. ബന്ധങ്ങൾ തകരുന്നതിലേയ്ക്കും കുടുംബത്തിന്റെ നാശത്തിലേയ്ക്കും ഇത് നയിക്കുന്നു. ഒരിക്കലും കൈമാറ്റം ചെയ്യാൻ പാടില്ലാത്ത വസ്‌തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.

  1. ഉപ്പ്: കൈയിൽ ഉപ്പ് വാങ്ങാനോ കൊടുക്കാനോ പാടില്ല. ഇത്തരത്തിൽ ഉപ്പ് വാങ്ങുമ്പോൾ അവരുടെ ദുഷ്‌‌കർമ്മങ്ങളും നിർഭാഗ്യങ്ങളും നാം ഏറ്റുവാങ്ങുകയാണ് ചെയ്യുന്നത്. അഥവാ ഉപ്പ് മറ്റുള്ളവരിൽ നിന്ന് വാങ്ങുകയാണെങ്കിൽ നേരിട്ട് വാങ്ങാതെ തറയിലോ മേശപ്പുറത്തോ വച്ചതിനുശേഷം എടുക്കുക. ഉപ്പ് ഒരിക്കലും വീട്ടിൽ കുറയാനോ ഇല്ലാതിരിക്കാനോ പാടില്ല.
  2. കത്തി: ആവശ്യത്തിൽ കൂടുതൽ കത്തി വീട്ടിൽ സൂക്ഷിക്കുന്നത് വഴക്കും സ്വരചേർച്ചയില്ലായ്‌മയും ഉണ്ടാകുന്നതിന് കാരണമാവും. കത്തി കയ്യിൽ കൊടുക്കാനും പാടില്ല. അത് മറ്റെവിടെയെങ്കിലും വച്ചിട്ട് എടുക്കാൻ പറയണം. മൂർച്ചയുള്ള വസ്‌തുക്കൾ നേരിട്ട് നൽകുന്നതിന് ബന്ധംതന്നെ ഇല്ലാതാകുന്നതിന് കാരണമാവും.
  3. എള്ള്: കയ്യിൽ വാങ്ങുന്നത് വലിയ ആപത്തിന് വഴിയൊരുക്കുന്ന വസ്‌തുവാണ് എള്ള്. ഇത് നേരിട്ട് മറ്റുള്ളവരിൽ നിന്ന് വാങ്ങിയാൽ ദുഃഖവും ദാരിദ്ര്യവും വിട്ടൊഴിയില്ല.
  4. എണ്ണ: നേരിട്ട് മറ്റുള്ളവരുടെ കയ്യിൽ നൽകരുത്. നമ്മുടെ ജീവിതത്തിലെ സൗഭാഗ്യങ്ങൾ ഇതിലൂടെ മറ്റുള്ളവർക്ക് നൽകുകയാണ് നാം ചെയ്യുന്നത്. എണ്ണ ഒരു പാത്രത്തിൽ മറ്റൊരിടത്ത് വച്ചിട്ട് ആവശ്യക്കാരോട് എടുത്തുകൊള്ളാൻ പറയണം.
  5. സൗന്ദര്യവർദ്ധക വസ്തുക്കൾ മറ്റുള്ളവർക്ക് നേരിട്ട് കൈകളിൽ നൽകുകയോ വാങ്ങുകയോ ചെയ്യരുത്.
  6. മീൻ മറ്റുള്ളവരുടെ കൈകളിൽ നേരിട്ട് കൊടുക്കരുത്. ഇത് തറയിലോ തിണ്ണയിലെ വച്ചതിനുശേഷമേ വീടിനുള്ളിലേയ്ക്ക് കയറ്റാൻ പാടുള്ളൂ.
  7. മുളക് ഒരിക്കലും മറ്റുള്ളവർക്ക് നേരിട്ട് നൽകരുത്. പ്രത്യേകിച്ച് ഉണക്ക മുളക് ആരുടെയും കയ്യിൽ നിന്ന് നേരിട്ട് വാങ്ങരുത്.
  8. നാരങ്ങ നേരിട്ട് മറ്റുള്ളവർക്ക് സൗജന്യമായി നൽകരുത്. കയ്യിൽ കൊടുക്കാതെ തറയിലോ മേശയിലോ വയ്ക്കണം.
  9. മുട്ട തറയിലോ മേശയുടെ മുകളിലോ വച്ചിട്ട് കൊടുക്കുന്നയാളോട് എടുക്കാൻ പറയണം.

ഇവ അഥവാ നൽകി പോയാൽ അവരിൽ നിന്ന് മധുരമുള്ള എന്തെങ്കിലും തിരികെ വാങ്ങണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: THINGS, NEIGHBOURS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.