തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസ് പ്രതിയ്ക്ക് കോടതിയിൽ വച്ച് ഭാര്യയുടെ മർദ്ദനം. കാട്ടാക്കട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് ഭർത്താവും കൂട്ടുപ്രതിയായ സ്ത്രീയും കോടതിയിൽ എത്തിയത്. ഈ സമയം കോടതിയിൽ എത്തിയ ഭാര്യ ഇരുവരെയും ഒരുമിച്ച് കണ്ടു. ഇതിൽ പ്രകോപിതയായ അവർ കോടതി ഓഫീസ് മുറിയിൽ കയറി ഭർത്താവിനെ തല്ലുകയായിരുന്നു.
ഇന്ന് കോടതി നടപടി ആരംഭിച്ച് മിനിട്ടുകൾക്കകമായിരുന്നു ഈ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ കോടതി നടപടികൾ തടസപ്പെട്ടു. തുടർന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു. കല്ലയം സ്വദേശിനിയാണ് ഭാര്യ. ഭർത്താവ് കുടപ്പനക്കുന്ന് സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |