പെരുമ്പാവൂർ: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ നഗരിയിലേക്ക് പോകുന്ന സ്മൃതി യാത്രയ്ക്ക് പെരുമ്പാവൂർ ഇന്ദിരാഭവന്റ മുന്നിൽ സ്വീകരണം നൽകി. എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് ഷാജി സലിമിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജാഥാ ക്യാപ്റ്റൻ വി.ടി ബൽറാം, സി ചന്ദ്രൻ , ആർ പളനിസ്വാമി, എ.പി രവി , പി.എസ് സലിം,
പി.ഗോപി , മനോജ് മൂത്തേടൻ, പോൾ ഉതുപ്പ്, വി.എം ഹംസ , മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.പി അവറാച്ചൻ , സിന്ധു അരവിന്ദ്, കെ.എം ഷിയാസ് , മഹിളാ കോൺഗ്രസ് പ്രസിഡന്റ് മോളി തോമസ് , അഡ്വ: ദിലീപ് കുമാർ, മുബാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |