ന്യൂഡൽഹി: ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ കേന്ദ്ര സർക്കാരിന്റെ മൊത്ത ബാധ്യത 150.95 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. തൊട്ടു മുൻപെയുള്ള സെപ്റ്റംബർ ക്വാർട്ടറിൽ ഇത് 147.19 ലക്ഷം കോടി രൂപയായിരുന്നു. 2.6 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. 1,50,95,970.8 കോടി രൂപയാണ് ഡിസംബറിലെ കൃത്യമായ കണക്ക്. മൊത്ത ബാധ്യതയുടെ 89 ശതമാനമാണ് പൊതുകടം. ഏകദേശം 28.29 ശതമാനം സെക്യൂരിറ്റികൾക്ക് 5 വർഷത്തിൽ താഴെയുള്ള സമയത്ത് കാലാവധി തീരും. മൂന്നാം പാദത്തിൽ 3,51,000 കോടി രൂപയാണ് കടപ്പത്രം വഴി സ്വരൂപിച്ചത്. ഈ കാലയളവിൽ കാലാവധി പൂർത്തിയായ 85,377.9 കോടി രൂപയുടെ ബാധ്യത തിരിച്ചടച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |