തൃശൂർ: ജനറൽ ആശുപത്രിയുടെ രക്തബാങ്കിനായി കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ സ്പോൺസർ ചെയ്ത ബൊലേറോ കോർപ്പറേഷൻ മേയർ എം.കെ.വർഗീസ് ഏറ്റുവാങ്ങി. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി, വികസന കാര്യ ചെയർമാർ വർഗ്ഗീസ് കണ്ടംകുളത്തി, കൗൺസിലർ ബഫീക്ക്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സതീഷ് , ഡി.പി.എം ഡോ.റോഷ്, പട്ടാഭിരാമന്റെ മകൻ മഹേഷ്, മീരാ നിമേഷ് എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോൾ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |