എടപ്പാൾ : മാണൂർ കായലിനോട് ചേർന്ന് കിടക്കുന്ന ഉദിനിക്കര പാടശേഖരത്തിൽ വർദ്ധിച്ചുവരുന്ന മദ്യ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പൊലീസ് ഇടപെടുന്നു . പാടശേഖരത്തിലെ പ്രധാന ഭാഗത്തു പൊലീസിന്റെ നേതൃത്വത്തിൽ ബോർഡ് സ്ഥാപിച്ചു. പൊന്നാനി ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ ഉദ്ഘാടനം ചെയ്തു . കർഷകരുടെ വീട്ടിൽനിന്നുള്ള സി സി ടി വി യിൽ നിന്നുള്ള ദൃശ്യങ്ങൾ ആവശ്യമെങ്കിൽ നിരീക്ഷിക്കും .
പാടശേഖര സമിതി പ്രഡിഡന്റ് സനിൽകുമാർ കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു. സുധീഷ് കുട്ടത്ത്, മാധവൻ പത്തായപറമ്പിൽ, ജയദേവൻ, കെ.പി. വേലായുധൻ, ജയരാജൻ , അനിൽകുമാർ, കെ.പി.സുരേഷ്, പ്രകാശൻ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |