പെരിന്തൽമണ്ണ: റേഷൻ കാർഡിലെ അപാകതകൾക്ക് പരിഹാരം കാണണമെന്നാവശ്യപെട്ട് പെരിന്തൽമണ്ണ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ സിവിൽ സപ്ലൈ ഓഫീസർക്ക് നിവേദനം സമർപ്പിച്ചു. ഉദ്യോഗസ്ഥർ വീടുകളിൽ കയറി നീല കാർഡ് ഉടമകളിൽ പലരുടെയും വീടുകൾ ആയിരം സ്ക്വയർ ഫീറ്റിന് മുകളിലാണെന്ന് പറഞ്ഞ് ഫൈനടിക്കുന്നുണ്ട്. സാധാരക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യവസ്ഥകളിൽ മാറ്റവും പരിഹാരവും വേണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് കൗൺസിലർമാരായ പച്ചീരി ഫാറൂഖ്, താമരത്ത് സലീം, പത്തത്ത് ജാഫർ, ജിതേഷ്, ഹുസൈൻ റിയാസ്, ഹുസൈനാ നാസർ, കൃഷ്ണപ്രിയ, തസ്നി അക്ബർ, ശ്രീജിഷ, നിഷാ സുബൈർ, സജ്ന ഷൈജൽ എന്നിവർ നിവേദനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |