കുറ്റിപ്പുറം: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പാറൂപാടം കർഷകരുടെ പ്രധാന ആവശ്യമായ വി.സി.ബി കം ബ്രിഡ്ജിന്റെ പണിക്ക് തുടക്കമായി. ജലക്ഷാമം രൂക്ഷമായ കുളങ്ങരപ്പാടം, പാറൂപാടം ഭാഗങ്ങളിൽ വേനലിലും കൃഷി നടത്താൻ കർഷകർക്ക് സഹായകമാവും. വരദൂർ കായലിന്റെ ജലസേചന പദ്ധതി ഈ മാസം നാടിനു സമർപ്പിക്കും. അഞ്ചടി തോടിന്റെയും നീലിയാട് തോടിന്റെയും പദ്ധതികൾ പൂർത്തിയാകുന്നതോടെ ജലക്ഷാമം നേരിടുന്ന കാർഷികമേഖലയിൽ വിപ്ലവം തന്നെ സൃഷ്ടിക്കാൻ കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഫസീല സജീബ്, മെമ്പർമാരായ ഹസ്സൈനാർ നെല്ലിശ്ശേരി, അക്ബർ പനച്ചികൽ എന്നിവരും ഇബ്രാഹിം മൂതൂർ, സൈനുദ്ധീൻ, കെ.എ.ഇ സന്തോഷ്, എന്നിവരും സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |