തിരുവനന്തപുരം: കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും, എന്നാൽ അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ കടക്കാൻ പാടില്ലെന്നും നേതാക്കൾക്ക് മുന്നറിയിപ്പുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ.
പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. എം.പിമാരുമായി ആശയ വിനിമയം നടത്തും. മൽസരിക്കില്ലെന്ന് എം.പിമാരാരും അറിയിച്ചിട്ടില്ലെന്നും, മൽസരിക്കാനില്ലെങ്കിൽ അത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും താരിഖ് അൻവർ മാദ്ധ്യമ പ്രവർത്തകരോട്
പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |